കൊച്ചി: പ്രോസിക്യൂഷന് ജുഡീഷറിയുടെ നിഷ്പക്ഷത ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലി പറഞ്ഞു.
പക്ഷപാതമില്ലാതെ നീതി നടപ്പാക്കുകയാണ് പ്രധാനം. 2011-16 ൽ കേരളത്തിലെ പ്രോസിക്യൂഷൻ വിഭാഗത്തിന് പുതിയ മാനം നൽകാൻ ശ്രമിച്ചിരുന്നു.
അന്നത്തെ ശ്രമങ്ങൾ പൂർത്തിയാക്കുകയെന്നത് ദൗത്യത്തിന്റെ ഭാഗമാണെന്നും ടി. ആസഫലി പറഞ്ഞു.